അയര്‍ലണ്ടിന്റെ ഏഴ് വിക്കറ്റ് നഷ്ടം, 5 വിക്കറ്റുമായി പ്രഭാത് ജയസൂര്യ

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റിൽ അയര്‍ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 591/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 117/7 എന്ന നിലയിലാണ്.

പ്രഭാത് ജയസൂര്യ അഞ്ച് വിക്കറ്റ് നേടി അയര്‍ലണ്ടിന്റെ നടുവൊടിച്ചപ്പോള്‍ ടീമിനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോൽവിയാണ്. 35 റൺസ് നേടിയ ജെയിംസ് മക്കോലം, 34 റൺസ് നേടിയ ഹാരി ടെക്ടര്‍ എന്നിവരാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്.

പ്രഭാത് ജയസൂര്യയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം രണ്ട് വിക്കറ്റ് നേടി വിശ്വ ഫെര്‍ണാണ്ടോയും ശ്രീലങ്കന്‍ ബൗളിംഗ് നിരയിൽ തിളങ്ങി.