വെഗോർസ്റ്റിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിര കരാറിൽ സ്വന്തമാക്കാൻ സാധ്യതയില്ല

Newsroom

Picsart 23 04 17 17 11 59 558
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ലോൺ സ്ട്രൈക്കർ ആയ വെഗോർസ്റ്റിനെ ഈ സീസൺ കഴിഞ്ഞു നിലനിർത്താൻ സാധ്യതയില്ല എന്ന് ഗോൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ താരത്തെ നിലനിർത്തണോ എന്ന കാര്യത്തിൽ വ്യക്തതയിൽ അല്ല. അതുകൊണ്ട് തന്നെ വെഗോർസ്റ്റിന്റെ പാരന്റ് ക്ലബായ ബേർൺലി താരത്തെ വിൽക്കാൻ ശ്രമിക്കുകയാണ്‌. മുമ്പ് വെഗോർസ്റ്റ് ലോണിൽ കളിച്ച തുർക്കി ക്ലബ് ബെസികസ് താരത്തെ വീണ്ടും ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

ടെൻ 23 03 02 03 11 18 079

വെഗോർസ്റ്റ് യുണൈറ്റഡിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഗോളുകൾ നേടാൻ ആവാത്ത ഒരു സ്ട്രൈക്കറെ ക്ലബ് നിലനിർത്താൻ സാധ്യതയില്ല. യുണൈറ്റഡ് ഒരു വലിയ സൈനിംഗ് സ്റ്റ്രൈക്കർ പൊസിഷനിൽ നടത്താൻ സാധ്യതയുണ്ട്. അതും വെഗോർസ്റ്റ് ടീമിൽ നിൽക്കാനുള്ള സാധ്യതകൾ അകറ്റുന്നു.

ഇപ്പോൾ ബേൺലിയിൽ നിന്ന് ലോണിൽ ആണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത്‌. ഇപ്പോൾ ഉള്ള ലോൺ ഡീലിൽ ബൈ ഓപ്ഷൻ ക്ലോസുകൾ ഇല്ല. പ്രീമിയർ ലീഗിലേക്ക് തിർകെയെത്തുന്ന ബേർൺലി താരത്തെ നിലനിർത്താനും സാധ്യതയുണ്ട്.