ഇന്ത്യ എ യുടെ ബൗളിംഗ് പരിശീലകനായി രമേഷ് പവാര്‍ എത്തി

ഇന്ത്യ എയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയില്‍ ടീമിനെ ബൗളിംഗ് പരിശീലിപ്പിക്കാനായി രമേഷ് പവാര്‍ എത്തുന്നു. ഇന്ത്യന്‍ വനിത ടീമിന്റെ മുന്‍ കോച്ചായിരുന്ന താരം അന്നത്തെ ക്യാപ്റ്റന്‍ മിത്താലി രാജുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് ശേഷം കോച്ചിംഗ് സ്ഥാനത്ത് നിന്ന് പുറത്ത് പോകുകയായിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള അഞ്ച് ഏകദിനങ്ങളിലും രണ്ട് ചതുര്‍ദിന മത്സരങ്ങളിലും പവാര്‍ ടീമിനൊപ്പമുണ്ടാകും.

ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ധര്‍മ്മശാലയിലെ ക്യാമ്പിലും കോച്ചായിരുന്നത് പവാറായിരുന്നു ഇത് കൂടാതെ എന്‍സിഎ സംഘടിപ്പിച്ച എലൈറ്റ് കോച്ചുമാര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടിയിലും പവാറിന് ക്ഷണം ലഭിച്ചിരുന്നു. ഏകദിനങ്ങള്‍ക്കായി തിരുവനന്തപുരത്തുള്ള ടീമിനൊപ്പം പവാര്‍ എത്തിചേര്‍ന്നിട്ടുണ്ട്.

ഇന്നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പള്‍ 32.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയിട്ടുള്ളത്.