മാറ്റി വച്ച ഇന്ത്യ, ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ജൂലൈയിൽ നടക്കും

Wasim Akram

കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തിനു ഇടയിൽ മാറ്റി വച്ച അഞ്ചാം ടെസ്റ്റ് 2022 ജൂലൈയിൽ നടക്കും എന്നു ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. നേരത്തെ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായ കൊറോണ ബാധയെ തുടർന്ന് ആയിരുന്നു ഓൾഡ് ട്രാഫോഡിൽ നടക്കേണ്ടിയിരുന്ന ഈ മത്സരം മാറ്റി വച്ചത്. ഇത്തവണ മാഞ്ചസ്റ്ററിന് പകരം എഡ്ബാസ്റ്റനിൽ ആയിരിക്കും ഈ മത്സരം നടക്കുക.

സീരീസിൽ ഇന്ത്യ 2-1 നു മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു ഇന്ത്യൻ ക്യാമ്പിലെ കൊറോണ ബാധയെ തുടർന്ന് മത്സരം ടോസിന് മണിക്കൂറുകൾക്ക് മുമ്പ് ഉപേക്ഷിച്ചത്. നാലാം ടെസ്റ്റിന് ഇടക്ക് ഇന്ത്യയുടെ പരിശീലകൻ രവി ശാസ്ത്രി അടക്കമുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അഞ്ചാം ടെസ്റ്റ് ഇന്ത്യ അടിയറവ് പറയണം എന്നായിരുന്നു ആദ്യം ഇംഗ്ലണ്ട് ആവശ്യപ്പെട്ടത് എങ്കിലും പിന്നീട് ടെസ്റ്റ് മാറ്റി വക്കാൻ തീരുമാനിക്കുക ആയിരുന്നു.