ടെസ്റ്റിൽ പിങ്ക് ബോൾ നേരിടുക ബാറ്റ്സ്മാൻമാർക്ക് എളുപ്പമാവില്ലെന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. എസ.ജിയുടെ പന്തുകൾ ഉപയോഗിക്കുന്ന യുവതാരങ്ങൾക്ക് പിങ്ക് ബോൾ നേരിടുക എളുപ്പമാവില്ലെന്നും ഇന്ത്യൻ താരം പറഞ്ഞു. ഈ വർഷം അവസാന ഓസ്‌ട്രേലിയക്കെതിരെ അഡ്ലെയ്ഡിലാണ് ഇന്ത്യയുടെ അടുത്ത ഡേ നൈറ്റ് മത്സരം. പിങ്ക് ബോളിൽ ബാറ്റ്സ്മാൻമാർക്ക് പരിചയം ലഭിക്കാൻ കൂടുതൽ നേടി സെഷൻസ് വേണമെന്നും പൂജാര പറഞ്ഞു.
അതെ സമയം പിങ്ക് ബോളിൽ ഓസ്ട്രേലിയയിൽ പന്തെറിയുകയെന്നത് ഇന്ത്യൻ ബൗളർമാരെ സംബന്ധിച്ച് വളരെ നല്ല അനുഭവമായിരിക്കുമെന്നും പൂജാര പറഞ്ഞു. ഇന്ത്യൻ ബൗളർമാരായ ബുംറ, ഷമി, ഇഷാന്ത് എന്നിവർക്ക് പിങ്ക് ബോൾ ഉപയോഗിച്ച് പരിചയം ഉണ്ടെന്നും അവരെല്ലാം പിങ്ക് ബോൾ ഉപയോഗിച്ച് പന്തെറിയാൻ കാത്തിരിക്കുകയാണെന്നും പൂജാര പറഞ്ഞു. നേരത്തെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് ഇന്ത്യ ബംഗ്ളദേശിനെതിരെ ഡേ നൈറ്റ് ടെസ്റ്റ് കളിച്ചപ്പോൾ ഇന്ത്യൻ ബൗളർമാരെല്ലാം പിങ്ക് ബോളിൽ പന്തെറിയുന്നത് ആസ്വദിച്ചെന്നും പൂജാര പറഞ്ഞു.