ഇന്ന് പ്രീമിയർ ലീഗ് തീപാറും, മൗറീനോയും ഒലെയും നേർക്കുനേർ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അതിന്റെ ആവേശത്തിലേക്ക് മടങ്ങി വരികയാണ്. ഇന്ന് ലണ്ടണിൽ നടക്കുന്നത് ഒരു വമ്പൻ പോരാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം വെച്ച് ലീഗിൽ പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമുമാണ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ടോട്ടൻഹാമിന്റെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരു ടീമുകളുടെയും മൂന്ന് മാസത്തിന് ശേഷമുള്ള ആദ്യ മത്സരമാണ്.

പരിക്ക് മാറി പല പ്രധാന താരങ്ങളും തിരിച്ചെത്തിയത് ഇരു ടീമുകളുടെയും ശക്തി കൂട്ടും. ടോട്ടൻഹാം നിരയിൽ ഹാരി കെയ്നും സോണും തിരികെയെത്തിയിട്ടുണ്ട്. എന്നാൽ വിലക്ക് നേരിടുന്ന ഡെലെ അലി ഇന്ന് പുറത്തിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ പോൾ പോഗ്ബയും റാഷ്ഫോർഡും പരിക്ക് മാറി എത്തിയിട്ടുണ്ട്. ബ്രൂണോയും പോഗ്ബയും ഒരുമികച്ച മധ്യനിരയിൽ എങ്ങനെ കളിക്കും എന്നാകും യുണൈറ്റഡ് ആരാധകർ ഉറ്റു നോക്കുന്നത്.

45 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും 41 പോയന്റുമായി ടോട്ടൻഹാം എട്ടാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്. രാത്രി 12.45ന് ആരംഭിക്കുന്ന മത്സരം സ്റ്റാർ നെറ്റ്വെർക്കിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

Advertisement