“പിങ്ക് ബോൾ ടെസ്റ്റ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലം”

Photo: Twitter/BCCI

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കാൻ പോവുന്ന ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമാണെന്ന് മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ അമീനുൽ ഇസ്ലാം. ഫാസ്റ്റ് ബൗളിങ്ങിൽ ഇന്ത്യയുടെ ആധിപത്യമാണ് ഇന്ത്യക്ക് മത്സരത്തിൽ കൂടുതൽ ജയാ സാധ്യത നൽകുന്നതെന്നും മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു.

മുഹമ്മദ് ഷമിയും ഇഷാന്ത് ശർമയും ഉമേഷ് യാദവും അടങ്ങിയ ഇന്ത്യൻ ബൗളിംഗ് നിര വളരെയധികം വൈവിധ്യം ഉള്ളതാണെന്നും പിങ്ക് ബോളിൽ അത്കൊണ്ട് ഇന്ത്യക്ക് മുൻതൂക്കം ലഭിക്കുമെന്നും അമീനുൽ ഇസ്ലാം പറഞ്ഞു.  മുൻ കാലങ്ങളിൽ അനിൽ കുംബ്ലെ ഉള്ളവർ ഇന്ത്യൻ ബൗളിങ്ങിനെ നയിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ ഫാസ്റ്റ് ബൗളർമാരാണ് ഇന്ത്യൻ ബൗളിങ്ങിനെ നയിക്കുന്നതെന്നും മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു.

ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് എക്കാലത്തെയും മികച്ചതാണെന്നും മുൻ കാലങ്ങളിൽ വെസ്റ്റിൻഡീസ് ബൗളിംഗ് നിര ക്രിക്കറ്റ് ലോകം ഭരിച്ചത് പോലെയാണ് നിലവിൽ ഇന്ത്യൻ ബൗളിംഗ് നിരയെന്നും അമീനുൽ ഇസ്ലാം പറഞ്ഞു.

Previous articleമഴ നിയമത്തിൽ കേരളത്തിന് ജയം
Next articleറൊണാൾഡോക്ക് 99മത്തെ ഗോൾ, യൂറോ യോഗ്യത ഉറപ്പിച്ച് പോർച്ചുഗൽ