നെതര്‍ലാണ്ട്സിന്റെ വെറ്ററന്‍ താരം പീറ്റര്‍ സീലാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. നിരന്തരമായ പുറം സംബന്ധമായ പരിക്കുകളാണ് താരത്തിനെ ഈ തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ താരം കളിച്ചിരുന്നില്ല. ഇതോടെ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ഇന്നലെ നടന്ന മത്സരത്തിൽ നെതര്‍ലാണ്ട്സിനെ നയിച്ചത്.
2020 മുതൽ തന്റെ പുറം വേദന കലശലാണെന്നും തനിക്ക് ഇനിയും മുഴുവന്‍ പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കില്ലെന്ന് തോന്നിയതിനാലാണ് തന്റെ ഈ തീരുമാനം എന്ന് സീലാര്‍ വ്യക്തമാക്കി.
നെതര്‍ലാണ്ട്സിനായി 57 ഏകദിനങ്ങളും 77 ടി20 മത്സരങ്ങളിലും കളിച്ചിട്ടു സീലാര്‍ തന്റെ അരങ്ങേറ്റം ജൂലൈ 2006ൽ ശ്രീലങ്കയ്ക്കെതിരെയാണ് നടത്തിയത്. ഇംഗ്ലണ്ടിനെ 2009, 2014 ടി20 ലോകകപ്പിൽ പരാജയപ്പെടുത്തിയ നെതര്‍ലാണ്ട്സ് ടീമിലെ അംഗമായിരുന്നു സീലാര്‍.