ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിലേക്ക് ഇന്ത്യ അജിങ്ക്യ രഹാനെയെയും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുന്‍ നായകന്‍ ദിലീപ് വെംഗ്സര്‍ക്കാര്‍. ഇന്ത്യന്‍ മധ്യ നിരയില്‍ റായിഡു മികച്ച പ്രകടനം നടത്തി തന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കേധാര്‍ ജാഥവ്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് മധ്യ നിരയിലെ മറ്റു സ്ഥാനമോഹികള്‍.
രഹാനെയെ ഇംഗ്ലണ്ടില്‍ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണമെന്ന് താന്‍ പറയുന്നില്ലെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ഇന്ത്യന്‍ ടെസ്റ്റ് ഉപ നായകനെന്നാണ് ദിലീപിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ഏകദിനം കളിച്ച താരം പിന്നീട് ടീമിലേക്ക് തിരികെ എത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യ എയ്ക്കായി ഇംഗ്ലണ്ട് ലയണ്‍സിനെതിരെ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.
ആര്‍ക്ക് പകരമാണ് രഹാനെ ടീമില്‍ എത്തേണ്ടതെന്ന് വെംഗ്സര്‍ക്കാര്‍ പറയുന്നില്ലെങ്കിലും ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ ജഡേജയല്ല രണ്ടാം ഓള്‍റൗണ്ടര്‍ അത് വിജയ് ശങ്കര്‍ ആയിരിക്കണമെന്നാണ് ദിലീപ് വെംഗ്സര്‍ക്കാര്‍ പറയുന്നത്. കേധാര്‍ ജാഥവിനു പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ ഏറ്റെടുക്കാമെന്നതിനാല്‍ ഇംഗ്ലണ്ടില്‍ ജഡേജയെക്കാള്‍ കൂടുതല്‍ ഫലപ്രദമാകുക വിജയ് ശങ്കര്‍ ആയിരിക്കുമെന്നും ദിലീപ് വെംഗ്സര്‍ക്കാര്‍ പറഞ്ഞു.