ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന സ്ഥിരം ടൂര്‍ണ്ണമെന്റിനായി പാക്കിസ്ഥാന്‍ രംഗത്ത്. ഇവരെ കൂടാതെ ഓസ്ട്രേലിയയെും ഇംഗ്ലണ്ടിനെയും ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തിൽ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കണമെന്ന ആവശ്യമാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രൊപ്പോസലില്‍ വെച്ചിരിക്കുന്നത്.
ഈ ടൂര്‍ണ്ണമെന്റിനായി പ്രത്യേക ജാലകം ഒരുക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. ഈ സമയത്ത് ഇംഗ്ലണ്ടിൽ സീസൺ അവസാനിക്കുമെന്നും സെപ്റ്റംബര്‍ – ഒക്ടോബറിൽ മാത്രം ആണ് ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിൽ സീസൺ ആരംഭിക്കുകയും ചെയ്യുന്നത് എന്നാണ് പിസിബി തലവന്‍ റമീസ് രാജ ഒരുക്കിയ ഈ പദ്ധതിയിൽ പറയുന്നത്.
അടുത്താഴ്ച ദുബായിയിൽ നടക്കുന്ന ഐസിസിയുടെ ബോര്‍ഡ് മീറ്റിംഗിലാണ് ഈ പ്രൊപ്പോസൽ അവതരിപ്പിക്കുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്. നിലവിലെ നിയമപ്രകാരം മൂന്നിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിക്കുവാന്‍ ഐസിസിയ്ക്ക് മാത്രമേ അധികാരമുള്ളു.