തന്റെ ഫിറ്റ്നെസ്സ് പ്രശ്നം ശ്രീലങ്കയ്ക്ക് കളിക്കുമ്പോള്‍ മാത്രം വരുന്നത്!!! തനിക്ക് ക്രിക്കറ്റ് കളിക്കുവാന്‍ ഏറെ ഇഷ്ടം – ഭാനുക രാജപക്സ

ഫിറ്റ്നെസ്സ് ഇല്ലെന്ന കാരണത്താൽ ശ്രീലങ്കന്‍ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട താരമാണ് ഭാനുക രാജപക്സ. താരം പിന്നീട് പഞ്ചാബ് കിംഗ്സിലൂടെ ഐപിഎലിലെത്തി കളിച്ച രണ്ട് മത്സരങ്ങളില്‍ മിന്നും പ്രകടനം ആണ് പുറത്തെടുത്തത്.

തനിക്ക് ഫിറ്റ്നെസ്സ് പ്രശ്നമുണ്ടെന്ന് പറയുമ്പോളും വിക്കറ്റിനിടയിൽ ഓടുവാന്‍ താന്‍ ഫിറ്റാണെന്ന് താരം പറഞ്ഞു. തനിക്ക് പ്രശ്നമുള്ളത് സ്കിന്‍ ഫോള്‍ഡുകളിലാണെന്നും (ബോഡി ഫാറ്റ്) അതിനാലാണ് തനിക്ക് ശ്രീലങ്കയ്ക്കായി കളിക്കാനാകാതെ പോകുന്നതെന്നും ഭാനുക വെളിപ്പെടുത്തി.

തനിക്ക് ക്രിക്കറ്റ് കളിക്കാനേറെ ഇഷ്ടമാണെന്നും അതിനാൽ തന്നെ ഇവിടെ വന്ന് ഐപിഎല്‍ കളിക്കുവാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ഭാനുക വ്യക്തമാക്കി. താരത്തെ മുമ്പ് ഇതേ കാരണം കാണിച്ച് ശ്രീലങ്കന്‍ ബോര്‍ഡ് ഒഴിവാക്കിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഭാനുക വിരമിച്ചിരുന്നു. പിന്നീട് കായിക മന്ത്രിയുമായി സംസാരിച്ച ശേഷം ആണ് താരം വിരമിക്കൽ തീരുമാനം പിന്‍വലിച്ച് വീണ്ടും കളിക്കളത്തിലേക്ക് എത്തിയത്.