പാവപ്പെട്ട കുടുംബങ്ങൾക്ക് വീണ്ടും സഹായവുമായി പഠാൻ സഹോദരങ്ങൾ

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് കഷ്ടത അനുഭവിക്കുന്ന പാവപെട്ട കുടുംബങ്ങൾക്ക് സഹായവുമായി മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും രംഗത്ത്. 10,000 കിലോഗ്രാം അരിയും 700കിലോഗ്രാം ഉരുള കിഴങ്ങുമാണ് പഠാൻ സഹോദരങ്ങൾ സംഭാവനായി നൽകിയത്. എല്ലാവരോടും വീട്ടിൽ തന്നെ തുടരാനും നമുക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും പഠാൻ സഹോദരങ്ങൾ പറഞ്ഞു .

ബറോഡയിൽ പാവപെട്ടവർക്കാണ് പഠാൻ സഹോദരങ്ങൾ സംഭാവന നൽകിയത്. നേരത്തെ കൊറോണ വൈറസ് ബാധ പടർന്ന സമയത്ത് പാവപ്പെട്ടവർക്ക് മാസ്കും പഠാൻ സഹോദരങ്ങൾ നൽകിയിരുന്നു. നേരത്തെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന, മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ്, സൗരവ് ഗാംഗുലി തുടങ്ങിയവരെല്ലാം കൊറോണ വൈറസ് ബാധയെ തുടർന്ന് കഷ്ടപ്പെടുന്നവർക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

Advertisement