റാകിറ്റിചിന് ഈ സീസൺ അവസാനം ക്ലബ് വിടാം എന്ന് ബാഴ്സലോണ

- Advertisement -

ഈ സീസൺ അവസാനത്തോടെ ക്രൊയേഷ്യൻ മധ്യനിര താരം റാകിറ്റിച് എന്തായാലും ബാഴ്സലോണ വിടും. പുതിയ ക്ലബ് താരം പരിഗണിച്ചോളു എന്ന് ബാഴ്സലോണ തന്നെ റാകിറ്റിചിന് നിർദ്ദേശം നൽകി കഴിഞ്ഞു. അവസരങ്ങൾ നന്നെ കുറഞ്ഞതിനാൽ റാകിറ്റിചും ക്ലബ് വിടാൻ തന്നെയാണ് ശ്രമിക്കുന്നത്.

ഇറ്റലിയിൽ നിന്ന് മൂന്ന് ക്ലബുകളോളം റാകിറ്റിചിനായി ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ സ്പെയിനിൽ തന്നെ തുടരാൻ ആണ് റാകിറ്റിച് ആഗ്രഹിക്കുന്നത്. തന്റെ മുൻ ക്ലബായ സെവിയ്യയിലേക്ക് മടങ്ങാൻ ആണ് റാകിറ്റിച് ശ്രമിക്കുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവസാന അഞ്ചു സീസണുകളിലായി ബാഴ്സലോണയിലെ പ്രധാന താരമായിരുന്നു റാകിറ്റിച്.

Advertisement