ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ൽ താൻ നേരിട്ട വിമർശനങ്ങളെക്കുറിച്ചു സംസാരിച്ച രാജസ്ഥാൻ റോയൽസ് താരം പരാഗ്. “ആളുകൾ എന്നെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു ധാരണയുണ്ട്. നിങ്ങൾ എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെക്കുറിച്ച് ഒരു റൂൾബുക്ക് ഉണ്ട്. ടീ-ഷർട്ട് ഇൻ ചെയ്ത് ഇട്ടിരിക്കണം, കോളർ താഴ്ത്തണം, എല്ലാവർക്കും ബഹുമാനം നൽകണം, ആരെയും സ്ലെഡ്ജ് ചെയ്യരുത്, ഞാൻ ഇതിന് തികച്ചും വിപരീതമാണ്” പരാഗ് പറഞ്ഞു.
“ആളുകൾക്ക് ഞാൻ ച്യൂയിംഗ് ഗം ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ട്. എന്റെ കോളർ ഉയർന്നതാണെങ്കിൽ അത് ഒരു പ്രശ്നമാണ്.
ഒരു ക്യാച്ച് എടുത്തതിന് ശേഷം ഞാൻ ആഘോഷിക്കുന്നുംത് പോലും പ്രശ്നമാണ്. എന്റെ ഒഴിവുസമയങ്ങളിൽ ഞാൻ ഗെയിമിംഗിൽ ഏർപ്പെടുന്നതും ഗോൾഫ് കളിക്കുന്നതിലും അവർക്ക് പ്രശ്‌നമുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്, അത് രസകരമാണ് എന്നത് കൊണ്ടാണ്. അതിനായി ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നു. ഞാൻ ഇത്രയും വലിയ തലത്തിൽ കളിക്കുന്നത് ആളുകൾക്ക് ദഹിക്കില്ല, ഞാൻ അത് ആസ്വദിക്കുകയാണ്. ഞാൻ നന്ദിയുള്ളവനല്ലെന്ന് ആളുകൾ കരുതുന്നു,” പരാഗ് പറഞ്ഞു.
ഐ പി എല്ലിൽ മോശം പ്രകടനം ആയിരുന്നു എങ്കിലും ദിയോദർ ട്രോഫിയിൽ ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങി പരാ മാൻ ഓഫ് ദി സീരീസ് ആയിരുന്നു.