ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്ന ശൈലിയില്‍ ബൗളര്‍മാര്‍ അതീവ സമ്മര്‍ദ്ദത്തില്‍ ആവും – ജോ റൂട്ട്

Sports Correspondent

ഇന്ത്യ പലപ്പോഴും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ വിഷമ സ്ഥിതിയിലായപ്പോളും ഒരു ബാറ്റിംഗ് ഹീറോ അവര്‍ക്കായി ഉദിച്ചിരുന്നുവെന്നും അതാണ് പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യും തമ്മിലുള്ള വ്യത്യാസം എന്നും പറഞ്ഞ് ജോ റൂട്ട്. അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് ഈ പരമ്പരയില്‍ കരകയറ്റിയത്.

ഈ പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അവര്‍ ഇംഗ്ലണ്ടിനെ കാണിച്ചുവെന്നും നാലാം ടെസ്റ്റില്‍ പന്തും സുന്ദറുമാണ് കളി മാറ്റി മറിച്ചതെന്ന് ജോ റൂട്ട് വ്യക്തമാക്കി. പന്ത് ബാറ്റ് ചെയ്യുന്ന ശൈലി ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഏറെ പ്രയാസമുള്ള ശൈലിയാണെന്നും 600 ടെസ്റ്റ് വിക്കറ്റ് നേടിയ ഒരു താരത്തെ റിവേഴ്സ് സ്വീപ്പ് ചെയ്യുമ്പോളും ആ താരത്തിന്റെ ആത്മവിശ്വാസത്തെയാണ് കാണിക്കുന്നതെന്നും ജോ റൂട്ട് പറഞ്ഞു.