ദ്രാവിഡിന്റെ നിരീക്ഷണത്തിൽ ഹർദിക് പാണ്ഡ്യ പരിശീലനം നടത്തും

പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തും. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡാണ്. താരത്തോട് നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടരാൻ ഇന്ത്യൻ ടീം മാനേജ്‌മന്റ് നിർദേശം നൽകുകയായിരുന്നു.

ഇന്ന് മുതൽ ഹർദിക് പാണ്ഡ്യ ബംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുമെന്നാണ് കരുതപ്പെടുന്നത്. 15-20 ദിവസത്തോളം പാണ്ട്യ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തും. പരിശീലനം കഴിയുന്നതോടെ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിന് മുൻപ് ഹർദിക്  പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.

Previous articleഎടത്തനാട്ടുകരയിൽ സൂപ്പർ സ്റ്റുഡിയോക്ക് ടോസിന്റെ ഭാഗ്യം
Next articleവീനസിനെ വീണ്ടും വീഴ്ത്തി 15 കാരി കൊക്കോ ഗോഫ്