പാകിസ്ഥാൻ – സിംബാബ്‌വെ ടി20 മത്സരങ്ങളുടെ വേദി മാറ്റി

- Advertisement -

പാകിസ്ഥാൻ – സിംബാബ്‌വെ പരമ്പരയിലെ ടി20 മത്സരങ്ങൾ ലാഹോറിൽ നിന്ന് റാവൽപിണ്ടിയിലേക്ക് മാറ്റി. ലാഹോറിലെ വായു മലിനീകരണം മുൻപിൽ കണ്ടാണ് മത്സരം റാവൽപിണ്ടിയിലേക്ക് മാറ്റിയത്. പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാണ് ഉള്ളത്. ലാഹോറിലെ ഗദ്ധാഫി സ്റ്റേഡിയത്തിൽ നവംബർ 7, 8, 10 തിയ്യതികളിൽ നടക്കേണ്ട മത്സരമാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.

കൂടാതെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ബാക്കിയുള്ള മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ നാല് മത്സരങ്ങളാണ് നടക്കാൻ ബാക്കിയുള്ളത്. താരങ്ങളുടെ ആരോഗ്യത്തിനാണ് പാകിസ്ഥാൻ പ്രാധാന്യം നൽകുന്നതെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വസിം ഖാൻ പറഞ്ഞു. നേരത്തെ മുൾട്ടാനിൽ നടക്കേണ്ട ഏകദിന പരമ്പരയും റാവൽപിണ്ടിയിലേക്ക് മാറ്റിയിരുന്നു.

Advertisement