ഇനി മുതൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം കളിക്കേണ്ട ഹോം മത്സരങ്ങൾ പാകിസ്ഥാനിൽ വെച്ച് മാത്രമേ കളിക്കുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ വാസിം ഖാൻ. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ഹോം മത്സരങ്ങൾ എല്ലാം യു.എ.യിൽ വെച്ചാണ് നടക്കുന്നത്.
പാകിസ്ഥാനിൽ കൂടുതൽ സുരക്ഷാ ഏർപ്പെടുത്തിയ സാഹചര്യത്തിലും യു.എ.യിൽ മത്സരം നടത്തുകയെന്നത് ചിലവ് കൂടിയതിനാലും ഇനി മുതൽ പാകിസ്ഥാന്റെ ഹോം മത്സരങ്ങൾ പാക്കിസ്ഥാനിൽ തന്നെ വെച്ച് നടത്താനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ ഏകദിന പരമ്പരയും ടി20 പരമ്പരയും കളിക്കാൻ ശ്രീലങ്കൻ ടീം പാകിസ്ഥാനിൽ എത്തിയിട്ടുണ്ട്. ശ്രീലങ്കൻ ടീമിന് പണം നൽകിയിട്ടല്ല അവർ പാക്കിസ്ഥാനിൽ കളിയ്ക്കാൻ എത്തിയതെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഐ.ഓ പറഞ്ഞു. ഇന്ത്യയുമായി പാക്കിസ്ഥാന് പരമ്പര കളിക്കാൻ താല്പര്യം ഉണ്ടെകിലും അതിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യൻ ഗവണ്മെന്റ് ആണെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ പറഞ്ഞു.