യു.എ.ഇയെ പങ്കാളികളാക്കി ഐ.സി.സി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ പാകിസ്ഥാൻ ശ്രമം

Photo: Reuters

യു.എ.ഇയെ പങ്കാളികളാക്കി ഐ.സി.സി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ശ്രമം നടത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. 2023 മുതൽ 2031 വരെയുള്ള സൈക്കിളിൽ ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ അഞ്ചോ ആറോ ടൂർണമെന്റുകൾക്ക് അപേക്ഷ നൽകാനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.

അഞ്ചോ ആറോ ടൂർണമെന്റുകൾക്ക് പാകിസ്ഥാൻ അപേക്ഷ നൽകുമെന്നും അതിൽ നിന്ന് ഒന്നോ രണ്ടോ ടൂർണമെന്റുകൾക്ക് അനുമതി ലഭിക്കുമെന്നാണ് കരുതപെടുന്നതെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇഹ്‌സാൻ മാനി പറഞ്ഞു. കൂടാതെ മറ്റൊരു രാജ്യവുമായി ചേർന്ന് ടൂർണമെന്റ് നടത്താനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി പറഞ്ഞു.

16 മത്സരങ്ങൾ ഉള്ള ടൂര്ണമെന്റുകളും 30 മുതൽ 40 വരെ മത്സരങ്ങളുള്ള ടൂർണമെന്റുകളും ഐ.സി.സി നടത്തുന്നുണ്ടെന്നും വലുപ്പത്തിന് അനുസരിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ മത്സരങ്ങൾ വിഭജിച്ചു നൽകുമെന്നും ഇഹ്‌സാൻ മാനി പറഞ്ഞു.

Previous article“ക്രൂസും, ബെയ്ലും, ഫാബ്രിഗസും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമായിരുന്നു”
Next articleബിക്രംജിത് സിങും ഈസ്റ്റ് ബംഗാളിലേക്ക്