ബിക്രംജിത് സിങും ഈസ്റ്റ് ബംഗാളിലേക്ക്

ഈസ്റ്റ് ബംഗാൾ അവരുടെ ടീം ശക്തമാക്കുന്നത് തുടരുകയാണ്. പുതിയതായി ഒരു മധ്യനിര താരം ആണ് ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നത്. ഒഡീഷ എഫ് സിക്കു വേണ്ടി ഐ എസ് എൽ കളിച്ചിരുന്ന ബിക്രംജിത് സിങിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയതായാണ് ബംഗാളിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒഡീഷയെ കൂടാതെ മുമ്പ് ചെന്നൈയിനും അത്ലറ്റിക്കോ കൊൽക്കത്തയ്ക്കും എഫ്സി ഗോവക്കും വേണ്ടി ഐ എസ് എല്ലിൽ ജേഴ്സിയണിഞ്ഞിട്ടുള്ള താരമാണ് ബിക്രം. ഡിഫൻസീഫ് മിഡ്ഫീൽഡർ സ്ഥാനത്താണ് കളിക്കുന്നത്. 27കാരനായ താരം ഐ എസ് എല്ലിൽ ഇതുവരെ 60 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Previous articleയു.എ.ഇയെ പങ്കാളികളാക്കി ഐ.സി.സി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ പാകിസ്ഥാൻ ശ്രമം
Next articleതുർക്കിഷ് വമ്പന്മാരെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്