പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ പുറത്താക്കി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ ക്യാപ്റ്റൻ സ്ഥാനത്ത്നിന്ന് പുറത്താക്കി. പകരം ടി20 ക്യാപ്റ്റനായി ബാബർ അസമിനെയും ടെസ്റ്റ് ക്യാപ്റ്റനായി അസ്ഹർ അലിയെയും നിയമിച്ചിട്ടുണ്ട്. ഏകദിന ക്യാപ്റ്റനെ പിന്നീട് തീരുമാനിക്കും. ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പര ഏകപക്ഷീയമായി തോറ്റതോടെയാണ് സർഫറാസ് അഹമ്മദിന്റെ സ്ഥാനം തെറിച്ചത്. ലോകകപ്പിലും സർഫറാസിന് കീഴിൽ പാകിസ്ഥാൻ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. സെമി ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്താവുകയും ചെയ്തിരുന്നു.

2017ലാണ് സർഫറാസ് അഹമ്മദ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആവുന്നത്. സർഫറാസിന് കീഴിൽ 13 ടെസ്റ്റുകൾ കളിച്ച പാകിസ്ഥാൻ 8 എണ്ണം തോൽക്കുകയും 4 എണ്ണം ജയിക്കുകയും ഒന്ന് സമനിലയിൽ അവസാനിക്കുകയും ചെയ്തിരുന്നു.

നവംബർ അവസാനത്തോടെ തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലാവും അസ്ഹർ അലി ടെസ്റ്റിൽ പാക്കിസ്ഥാനെ നയിക്കുക. ഓസ്‌ട്രേലിയയിൽ മൂന്ന് ടി20 മത്സരങ്ങളും പാകിസ്ഥാൻ കളിക്കുന്നുണ്ട്.  തുടർന്ന് ശ്രീലങ്കൻ ടീമും ടെസ്റ്റ് പാരമ്പരക്കായി പാകിസ്ഥാനിലേക്ക് വരുന്നുണ്ട്.

സർഫറാസ് അഹമ്മദിന് കീഴിലാണ് 2017ൽ പാകിസ്ഥാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതും ഐ.സി.സി ടി20 റാങ്കിങ്ങിൽ പാകിസ്ഥാനെ ഒന്നാം സ്ഥാനത്തെത്തിച്ചതും. 1992 ലോകകപ്പ് ജയത്തിന് ശേഷമുള്ള പാകിസ്ഥാന്റെ പ്രധാന കിരീടമായിരുന്നു ഇത്.