വരും വർഷങ്ങളിൽ പാകിസ്ഥാനിൽ വെച്ച് ഐ.സി.സി ടൂർണമെന്റുകൾ നടത്താൻ താല്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐ.സി.സിയുടെ 2023-31 കാലഘട്ടത്തിൽ ഐ.സി.സി ടൂർണമെന്റുകൾ ലഭിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തുന്നത്. അടുത്ത മാസങ്ങളിൽ തന്നെ ടൂർണമെന്റ് നടത്താനുള്ള അപേക്ഷ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമർപ്പിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
1996ൽ ഇന്ത്യക്കും ശ്രീലങ്കക്കും ഒപ്പം ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പാണ് പാകിസ്ഥാനിൽ വെച്ച് അവസാനമായി നടന്ന ഐ.സി.സി ടൂർണമെന്റ്. 2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം അടുത്താണ് പാകിസ്ഥാനിൽ ടെസ്റ്റ് മത്സരങ്ങൾ നടന്നത്. 2009ന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി പാകിസ്ഥാനിൽ ടെസ്റ്റ് മത്സരങ്ങൾ നടന്നത്.