ബാബര്‍ അസം പുറത്താകാതെ നേടിയ 106 റണ്‍സിനോടൊപ്പം ഫകര്‍ സമന്‍(85), ഇമാം-ഉള്‍-ഹക്ക്(110) എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ നേടിയ 364/4 എന്ന സ്കോര്‍ പിന്തുടര്‍ന്ന് 50 ഓവറില്‍ നിന്ന് സിംബാബ്‍വേയ്ക്ക് നേടാനായത് 233 റണ്‍സ് മാത്രം. ഓള്‍ഔട്ട് ആയില്ല എന്നത് മാത്രമാണ് മത്സരത്തില്‍ നിന്ന് സിംബാബ്‍വേയ്ക്ക് പോസിറ്റീവായിയെടുക്കാവുന്ന ഏക കാര്യം. നാല് വിക്കറ്റുകള്‍ മാത്രമേ ആതിഥേയര്‍ക്ക് നഷ്ടമായുള്ളു. 44 റണ്‍സുമായി പീറ്റര്‍ മൂര്‍ പുറത്താകാതെ നിന്നപ്പോള്‍ 47 റണ്‍സ് നേടി റയാന്‍ മറേ ടീമിന്റെ ടോപ് സ്കോറര്‍ ആയി.
പ്രിന്‍സ് മാസ്‍വാവുരേ(39), ഹാമിള്‍ട്ടണ്‍ മസകഡ്സ(34), തിനാഷേ കാമുനുകാംവേ(34) എന്നിവര്‍ ശ്രീലങ്കയ്ക്കായി ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 131 റണ്‍സിന്റെ ജയം പാക്കിസ്ഥാന് നേടാനായി. ഹസന്‍ അലിയും മുഹമ്മദ് നവാസും പാക്കിസ്ഥാനായി രണ്ട് വീതം വിക്കറ്റ് നേടി.
പരമ്പരയിലെ താരമായി ഫകര്‍ സമനും മത്സരത്തിലെ താരമായി ബാബര്‍ അസമും തിരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial