പാക്കിസ്ഥാനിലേക്ക് ടെസ്റ്റിന്റെ മടങ്ങി വരവ് കുളമാക്കി മഴ, മൂന്നാം ദിവസവും മഴ വില്ലന്‍

Sports Correspondent

പാക്കിസ്ഥാനിലേക്ക് പത്ത് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിന്റെ മടങ്ങി വരവ് കുളമാക്കി മഴ.. രണ്ടാം ദിവസത്തിന് ശേഷം മൂന്നാം ദിവസവും മഴ വില്ലന്റെ റോളില്‍ എത്തുകയായിരുന്നു. മൂന്നാം ദിവസം ചുരുക്കം ഓവറുകള്‍ മാത്രം എറിഞ്ഞപ്പോള്‍ ശ്രീലങ്ക 91.5 ഓവറില്‍ 282/6 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 87 റണ്‍സുമായി ധനന്‍ജയ ഡി സില്‍വയും 6 റണ്‍സ് നേടി ദില്‍രുവന്‍ പെരേരയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടിയിട്ടുണ്ട്.