ഏഷ്യാ കപ്പിന് ഇറങ്ങുമ്പോൾ പാകിസ്താൻ ആണ് ഇന്ത്യയെക്കാൾ മികച്ച നിലയിൽ എന്നും പാകിസ്താനാണ് മുൻതൂക്കമെന്നും മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. 2023 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാനിരിക്കെ ആൺ. കനേരിയയുടെ പ്രസ്താവന. സെപ്റ്റംബർ രണ്ടിന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം.
ഇന്ത്യൻ ബൗളിംഗ് ശക്തമല്ല എന്നും നല്ല ഒരു പേസ് ലൈനപ്പ് ഇന്ത്യക്ക് ഇല്ല എന്നും കനേരിയ പറഞ്ഞു. ഇന്ത്യക്ക് ഇപ്പോൾ സ്ഥിരതയില്ലാത്തതിനാൽ പാക്കിസ്ഥാന് മുൻതൂക്കമുണ്ട്. ഏത് ഫാസ്റ്റ് ബൗളർമാരാണ് കളിക്കാൻ പോകുന്നതെന്ന് ഇന്ത്യക്ക് ഇപ്പോൾ അറിയില്ല. അവരുടെ സ്പിൻ ഡിപ്പാർട്ട്‌മെന്റിൽ യുസ്‌വേന്ദ്ര ചാഹലിന് ഇണങ്ങാൻ ആയിട്ടില്ല. കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നീ മൂന്ന് സ്പിന്നർമാർ ആയിരിക്കും കളിക്കുക. കനേരിയ പറഞ്ഞു.
“കെഎൽ രാഹുലും ശ്രേയസ് അയ്യരും ഇനിയും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. എൻസിഎയിൽ പ്രാക്ടീസ് ചെയ്യുകയാണ് അവർ. മത്സരങ്ങൾ കളിക്കാതെ പരിശീലനം മാത്രം നടത്തിയവരെ ഇത്തരം ഒരു ടൂർണമെന്റിലേക്ക് നിങ്ങൾക്ക് കൊണ്ടുവരാൻ കഴിയില്ല. മത്സരങ്ങൾ അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ടീമിൽ ചേർക്കാൻ ആകൂ” കനേരിയ വിശദീകരിച്ചു.