ഇന്ത്യയെ തോൽപ്പിച്ച് പാകിസ്താൻ എമേർജിംഗ് ഏഷ്യാ കപ്പ് സ്വന്തമാക്കി

Newsroom

എമേർജിംഗ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. 128 റൺസിന ഇന്ത്യയെ തോൽപ്പിച്ച് കൊണ്ട് പാകിസ്താൻ കരീടം സ്വന്തമാക്കി. പാകിസ്താൻ ഉയർത്തിയ 353 എന്ന വലിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 224 റൺസിൽ ഓളൗട്ട് ആയി. ആക്രമിച്ചു കളിക്കാൻ ശ്രമിച്ചത് കൊണ്ട് ചെറിയ ഇടവേളയിൽ വിക്കറ്റുകൾ നഷ്ടമായി 61 റൺസ് എടുത്ത ഓപ്പണർ അഭിഷേക് ശർമ്മയാണ് ഇന്ത്യൻ നിരയിൽ ആകെ വലിയ സ്കോർ കണ്ടെത്തിയത്

Picsart 23 07 23 21 04 16 157

39 എടുത്ത ക്യാപ്റ്റൻ യാഷ് ദുൾ, സായ് സുദർശൻ 29 എന്നിവർക്ക് നല്ല തുടക്കം കിട്ടി എങ്കിലും അത് മുതലാക്കാൻ ആയില്ല. 40 ഓവറിൽ 223 റൺസ് എടുത്തു നിൽക്കെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. പാകിസ്താനായി സുഫിയൻ മുഖിം 3 വിക്കറ്റ് വീഴ്ത്തി. അർഷാദ് ഇഖ്ബാലും മെഹ്രാൻ മുംതാസും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ ഇന്ന് ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച് 353 എന്ന വിജയ ലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെക്കുകയായിരുന്നു. 50 ഓവറിൽ 352/8 ആണ് പാകിസ്താൻ എടുത്തത്. തയ്യബ് താഹിറിന്റെ 108 റൺസിന്റെ ഇന്നിംഗ്സാണ് അവർക്ക് കരുത്തായത്.താഹിർ 71 പന്തിൽ നിന്നാണ് 108 റൺസ് എടുത്തത്. 4 സിക്സും 12 ഫോറുകളും ഈ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

ഇന്ത്യ 23 07 23 17 19 02 633

പാകിസ്താനായി ഓപ്പണർമാരായ സെയിം അയുബും ഫർഹാനും മികച്ച തുടക്കമാണ് നൽകിയത്. അയൂബ് 51 പന്തിൽ നിന്ന് 57 റൺസും ഫർഹാൻ 62 പന്തിൽ നിന്ന് 65 റൺസും എടുത്തു. ഒമെർ യൂസുഫ് 35, മുബാഷി ഖാൻ 35, എന്നിവരും പാകിസ്താനായി ബാറ്റു കൊണ്ട് തിളങ്ങി.

ഇന്ത്യക്കു വേണ്ടി റിയാൻ പരാഗുൻ ഹംഗരേക്കറുൻ 2 വിക്കറ്റ് വീതം വീഴ്ത്തി. മാനവ്,നിശാന്ത്, റാബ്ബ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.