പാക്കിസ്ഥാന്‍ പൊരുതുന്നു, ബേ ഓവലില്‍ മൂന്ന് ഫലങ്ങളും സാധ്യം

Sports Correspondent

ബേ ഓവലില്‍ പ്രതീക്ഷകളെ മറികടന്ന് ആദ്യ സെഷനില്‍ മികച്ച പ്രകടനവുമായി പാക്കിസ്ഥാന്‍. ആദ്യ സെഷനില്‍ അസ്ഹര്‍ അലിയെ മാത്രം നഷ്ടമായ ടീമിന് വിജയം ഇപ്പോളും വിദൂര സാധ്യതയാണെങ്കിലും മത്സരം സമനിലയിലാക്കുവാനാകുമെന്ന പ്രതീക്ഷ ക്യാമ്പില്‍ വന്നിട്ടുണ്ട്.

54 ഓവറുകള്‍ അവസാന ദിവസം അവശേഷിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 74 ഓവറില്‍ 162/4 എന്ന നിലയിലാണ്. 66 റണ്‍സുമായി ഫവദ് അലവും 25 റണ്‍സ് നേടി ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍. കൂട്ടുകെട്ട് ഇതുവരെ 88 റണ്‍സാണ് നേടിയിട്ടുള്ളത്.

38 റണ്‍സാണ് അസ്ഹര്‍ അലിയുടെ സംഭാവന. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്.