പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വിസ നൽകും

Haiderali Babarazam
- Advertisement -

ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീമിന് കളിക്കാൻ ആകും. പാകിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യയിലേക്ക് വിസ നൽകാൻ തീരുമാനം ആയെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഇതിന് ഗവണ്മെന്റ് സമ്മതിച്ചതായും ജയ്ഷാ പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ ആണ് ടി20 ലോകകപ്പ് നടക്കേണ്ടത്. രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം വർഷങ്ങളോളമായി പാകിസ്താൻ ഇന്ത്യയിലേക്കോ ഇന്ത്യ പാകിസ്താനിലേക്കോ ക്രിക്കറ്റ് കളിക്കാനോ ഒരു കായിക മത്സരത്തിനായും സഞ്ചരിക്കാറില്ല.

പാകിസ്ഥാൻ താരങ്ങൾക്കും ടീമംഗങ്ങൾക്കും ഉള്ള വിസ പ്രശ്നം പരിഹരിച്ചു എന്ന് പറഞ്ഞ ജയ് ഷാ എന്നാൽ പാകിസ്താൻ ആരാധകർക്ക് ഇന്ത്യയിലേക്ക് വിസ നൽകുമോ എന്ന കാര്യത്തിൽ തീരുമാനം ആയില്ല എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച് പിന്നീട് മാത്രമെ തീരുമാനം എടുക്കുകയുള്ളൂ എന്നും ജയ്ഷാ പറഞ്ഞു

Advertisement