ലില്ലയ്ക്ക് സമനില, ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിൽ പി എസ് ജിക്ക് പ്രതീക്ഷ

20210417 093349
- Advertisement -

ഫ്രഞ്ച് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലില്ല ഇന്നലെ സമനില വഴങ്ങി. മൊണ്ട്പിലെക്ക് എതിരെ നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. മൂന്ന് പോയിന്റിന്റെ ലീഡുമായി ഒന്നാമത് ഉണ്ടായിരുന്ന ലില്ലക്ക് വലിയ തിരിച്ചടിയാണ് ഈ സമനില. 21ആം മിനുട്ടിൽ ഡെലോർടിന്റെ ഗോളിലൂടെ മോണ്ട്പിയ ആണ് ഇന്നലെ ലീഡ് എടുത്തത്. 85ആം മിനുട്ടിൽ ഒരു ഹാഫ് വോളിയിലൂടെ ലൂയിസ് അറോഹോ ആണ് ലില്ലയ്ക്ക് സമനില നൽകിയത്‌.

ഈ സമനില ലില്ലയുടെ ഒന്നാം സ്ഥാനത്തിന് തന്നെ ഭീഷണി ആയി. നാളെ പി എസ് ജി സെന്റ് എറ്റിയെനെ തോല്പ്പിക്കുക ആണെങ്കിൽ പി എസ് ജിയും ലില്ലയും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റായി കുറയും. ഇപ്പോൾ ലില്ലയ്ക്ക് 70 പോയിന്റും പി എസ് ജിക്ക് 66 പോയിന്റുമാണ് ഉള്ളത്. പി എസ് ജി ഒരു മത്സരം കുറവാണ് കളിച്ചത്.

Advertisement