പോഗ്ബയ്ക്ക് മറുപടി ഇല്ല എന്ന് മൗറീനോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി ഇല്ല എന്ന് സ്പർസ് പരിശീലകൻ മൗറീനോ. മൗറീനോയുടെ പരിശീലക രീതികളെ പോഗ്ബ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പോഗ്ബ പറയുന്നത് കാര്യമാക്കുന്നില്ല എന്നും ആ വിഷയങ്ങളിൽ പ്രതികരിക്കുന്നില്ല എന്നും ഇന്നലെ എവർട്ടണ് എതിരായ മത്സര ശേഷം ജോസെ പറഞ്ഞു.

മൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സമയത്ത് താരങ്ങൾക്ക് എതിരെയുള്ള സമീപനം തെറ്റായിരുന്നു എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ താരങ്ങളെ നന്നായി സ്നേഹിക്കുന്നത് കൊണ്ടാണ് ടീം നല്ല പ്രകടനം കാഴ്ചവെക്കുന്നത് എന്നും പോഗബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement