മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്. ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കിയിരുന്നു. വില്യം സോമര്‍വില്ലേയുടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 286/3 എന്ന നിലയില്‍ നിന്നാണ്. 60 റണ്‍സ് നേടുന്നതിനിടെ പാക്കിസ്ഥാന് ഓള്‍ഔട്ട് ആയത്.
ശതകങ്ങള്‍ നേടിയ അസ്ഹര്‍ അലി(134)-അസാദ് ഷഫീക്ക്(104) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 201 റണ്‍സാണ് നേടിയത്. അസ്ഹര്‍ അലിയെ പുറത്താക്കി സോമര്‍വില്ലേയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഏറെ വൈകാതെ അസാദ് ഷഫീക്കിനെയും ടീമിനു നഷ്ടമായി. ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവരെയും സോമര്‍വില്ലേ തന്നെയാണ് പുറത്താക്കിയത്.
4 വിക്കറ്റുകള്‍ നേടിയ താരത്തിനു കൂട്ടായി അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് പാക്കിസ്ഥാന് നേടിയത്.
രണ്ടാം ഇന്നിംഗ്സില്‍ 26 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റാണ് ന്യൂസിലാണ്ടിനു മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നഷ്ടമായത്. 26/2 എന്ന നിലയിലാണ് ന്യൂസിലാണ്ട് നിലവില്‍ 48 റണ്‍സ് പിന്നിലായാണ് ടീം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ജീത്ത് റാവല്‍, ടോം ലാഥം എന്നിവരെയാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. കെയിന്‍ വില്യംസണ്(14*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. ഒപ്പം ഒരു റണ്‍സുമായി വില്യം സോമര്‍വില്ലേയും. ഷഹീന് അഫ്രീദി, യസീര്‍ ഷാ എന്നിവര്‍ക്കാണ് ഓരോ വിക്കറ്റ് ലഭിച്ചത്. .