സൂപ്പറിനെ വീഴ്ത്തി അൽ മിൻഹാൽ

- Advertisement -

ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വിജയം. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിട്ട അൽ മിൻഹാൽ വളാഞ്ചേരി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്‌. ഇന്നലെ അൽ ശബാബിനോട് ഏറ്റ തോൽവിയിൽ നിന്നുള്ള അൽ മിൻഹാലിന്റെ കരകയറൽ കൂടി ആയി ഇത്. നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്ത് മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement