നാല് വിക്കറ്റ് നഷ്ടം, ബംഗ്ലാദേശ് അതിജീവിക്കേണ്ടത് രണ്ട് സെഷന്‍

Sports Correspondent

ധാക്ക ടെസ്റ്റിന്റെ അഞ്ചാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 72/4 എന്ന നിലയിൽ ബംഗ്ലാദേശ്. രണ്ട് സെഷനുകള്‍ കൂടി അവശേഷിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് കൂടിയാണ് നേടേണ്ടത്. 27 റൺസുമായി ലിറ്റൺ ദാസും 16 റൺസ് നേടി മുഷ്ഫിക്കുര്‍ റഹിമും ആണ് ക്രീസില്‍ നില്‍ക്കുന്നത്.

47 റൺസാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. ആദ്യ ഇന്നിംഗ്സിൽ 87 റൺസിന് ബംഗ്ലാദേശ് പുറത്താകുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലിയും ഷഹീന്‍ അഫ്രീദിയും 2 വീതം വിക്കറ്റാണ് നേടിയത്. 141 റൺസ് ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് നേടേണ്ടത്.