പാകിസ്താൻ ബാറ്റിംഗ് തകർന്നടിഞ്ഞു, അഫ്ഗാന് എതിരെ 92ൽ ഒതുങ്ങി

Newsroom

Picsart 23 03 24 23 23 30 203
Download the Fanport app now!
Appstore Badge
Google Play Badge 1

യുഎഇയിൽ നടക്കുന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ പരമ്പരയിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ ആകെ 92 റൺസ് മാത്രമെ എടുത്തുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന സ്‌കോറിൽ പാക്കിസ്ഥാനെ പിടിക്കാൻ അഫ്ഗാനായി‌‌. പാകിസ്താൻ ബാറ്റിംഗ് താരങ്ങളിൽ പ്രമുഖരായ പലരും ഈ പരമ്പരയിൽ കളിക്കുന്നില്ല.

പാകിസ്താൻ 23 03 24 23 23 50 919

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാൻ ആദ്യ നാല് ഓവറുകൾക്കുള്ളിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 17 റൺസുമായി ഓപ്പണർ സയിം അയൂബ് കുറച്ച് പിടിച്ചു നിന്നെങ്കിലും അദ്ദേഹത്തിനു സ്കോറിംഗിന് വേഗത കൂട്ടാനായില്ല. 18 റൺസ് എടുത്ത ഇമാദ് ആണ് പാകിസ്താന്റെ ടോപ് സ്കോറർ ആയത്.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബും മുഹമ്മദ് നബിയും ഫസൽ ഹഖും പാക്കിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.