യുഎഇയിൽ നടക്കുന്ന അഫ്ഗാനിസ്ഥാൻ-പാകിസ്താൻ പരമ്പരയിൽ ആദ്യ വിജയം അഫ്ഗാനിസ്താന്. 6 വിക്കറ്റിന്റെ വിജയമാണ് അഫ്ഗാനിസ്താൻ സ്വന്തമാക്കിയത്. 93 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന 2 ഓവർ ശേഷിക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം കണ്ടു.38 റൺസ് എടുത്ത നബിയും 17 റൺസ് എടുത്ത നജീബുള്ളയും പുറത്താകാതെ നിന്ന് വിജയം പൂർത്തിയാക്കി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ ആകെ 92 റൺസ് മാത്രമെ എടുത്തുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന സ്‌കോറിൽ പാക്കിസ്ഥാനെ പിടിക്കാൻ അഫ്ഗാനായി. പാകിസ്താൻ ബാറ്റിംഗ് താരങ്ങളിൽ പ്രമുഖരായ പലരും ഈ പരമ്പരയിൽ കളിക്കുന്നില്ല. അത് അവർക്ക് തിരിച്ചടിയായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാൻ ആദ്യ നാല് ഓവറുകൾക്കുള്ളിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 17 റൺസുമായി ഓപ്പണർ സയിം അയൂബ് കുറച്ച് പിടിച്ചു നിന്നെങ്കിലും അദ്ദേഹത്തിനു സ്കോറിംഗിന് വേഗത കൂട്ടാനായില്ല. 18 റൺസ് എടുത്ത ഇമാദ് ആണ് പാകിസ്താന്റെ ടോപ് സ്കോറർ ആയത്.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുജീബും മുഹമ്മദ് നബിയും ഫസൽ ഹഖും പാക്കിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.














