പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബാബര്‍ അസമിന് അര്‍ദ്ധ ശതകം

Sports Correspondent

ബാബര്‍ അസമിന്റെ അര്‍ദ്ധ ശതകവും മുഹമ്മദ് ഹഫീസ് നേടിയ 32 റണ്‍സും ഒഴികെ മറ്റൊരു താരത്തിനും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് മാത്രം നേടി പാക്കിസ്ഥാന്‍. ബാബര്‍ അസം 50 പന്തില്‍ നിന്ന് മാത്രമാണ് 50 റണ്‍സ് നേടിയത്. അതേ സമയം സീനിയര്‍ താരം ഹഫീസ് 23 പന്തില്‍ നിന്ന് 32 റണ്‍സ് ആണ് നേടിയത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഹഫീസിനെ നഷ്ടമായ പാക്കിസ്ഥാന് പിന്നീട് കരയറുവാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ്ജ് ലിന്‍ഡേയും ലിസാഡ് വില്യംസും മൂന്ന് വീതം വിക്കറ്റ് നേടി.