ശഫീഖിന് ഇരട്ട സെഞ്ച്വറി, അഗ സൽമാന് സെഞ്ച്വറി.. പാകിസ്താൻ ശക്തമായ നിലയിൽ

Newsroom

പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ പാകിസ്താൻ ശക്തമായ നിലയിൽ‌. അവർ ഇപ്പോൾ 563-5 എന്ന നിലയിലാണ്. പാകിസ്താന് ഇപ്പോൾ 397 റൺസിന്റെ ലീഡ് ഉണ്ട്. ആദ്യ ഇന്നിംഗ്സിൽ പാകിസ്താൻ 166 റൺസിന് ഓളൗട്ട് ആയിരുന്നു. ശഫീഖ് ഇന്ന് പാകിസ്താനായി ഇരട്ട സെഞ്ച്വറി നേടി. 326 പന്തിൽ നിന്ന് 201 റൺസ് നേടിയാണ് ശഫീഖ് പുറത്തായത്.

Picsart 23 07 26 20 14 02 866

148 പന്തിൽ നിന്ന് 132 റൺസുമായി അഗ സൽമാനും 37 റൺസുമായി റിസ്വാനും പുറത്താകാതെ നിൽക്കുന്നു. സൗദ് ശഖീൽ 57, ബാബർ അസം 39, മസൂദ് 51 എന്നിവരും പാകിസ്താനായി ബാറ്റു കൊണ്ട് തിളങ്ങി.

നാളെ പെട്ടെന്നു തന്നെ പാകിസ്താൻ ഡിക്ലയർ ചെയ്യാൻ ആണ് സാധ്യത. ശ്രീലങ്കയ്ക്ക് ആയി അസിത ഫെർണാണ്ടോ 3 വിക്കറ്റും പ്രഭാത് ജയസൂര്യ 2 വിക്കറ്റും വീഴ്ത്തി.