പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി!!

Newsroom

കറാച്ചിയിൽ ചൊവ്വാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര 3-0 ന് വൈറ്റ്വാഷ് ചെയ്തു. പാകിസ്താനിൽ ഇതാദ്യമായാണ് ടെസ്റ്റിൽ പാകിസ്താൻ ഇങ്ങനെ ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും തോൽക്കുന്നത്.

Picsart 22 12 20 12 20 33 811

ഇംഗ്ലണ്ട് നാലാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ 167 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നു വിജയം ഉറപ്പിച്ചു. നാലാം ദിനം കളി പുനരാരംഭിക്കുമ്പോൾ ഇംഗ്ലണ്ടിന് 55 റൺസ് മാത്രമെ വേണ്ടിയിരുന്നു. 12 ഓവറിൽ തന്നെ ഈ റൺസ് ഇംഗ്ലണ്ട് നേടി. ഇംഗ്ലണ്ടിനായി ബെൻ ഡക്കറ്റ് (82 നോട്ടൗട്ട്) ടോപ് സ്‌കോറർ ആയി.

Picsart 22 12 20 12 20 27 056

പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 304 റൺസ് എടുത്തപ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് 354 റൺസ് എടുത്ത് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ 216ന് പുറത്തായതോടെ കാര്യങ്ങൾ എളുപ്പമായില്ല.