പാകിസ്താൻ ബംഗ്ലാദേശ് പരമ്പര ഉപേക്ഷിച്ചു

- Advertisement -

ബംഗ്ലാദേശിന്റെ പാകിസ്താൻ സന്ദർശനം ഇപ്പോൾ നടക്കില്ല. കൊറൊണ വൈറസ് ബാധയുള്ള സാഹചര്യത്തിൽ തൽക്കാലം പരമ്പര ഉപേക്ഷിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഒരു ഏകദിനവും ഒരു ടെസ്റ്റും ആയിരുന്നു ഇരു ടീമുകളുൻ തമ്മിൽ കളിക്കേണ്ടിയിരുന്നത്. കറാച്ചിയിൽ വെച്ച് നടക്കേണ്ട ഈ രണ്ട് മത്സരങ്ങളും തൽക്കാലം മാറ്റിവെക്കുന്നതാണ് നല്ലത് എന്ന് രണ്ട് രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.

സമീപ ഭാവിയിൽ തന്നെ ഈ ഏകദിനവും ടെസ്റ്റും കളിക്കും. മാർച്ച് 2021ന് മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള ടെസ്റ്റ് മത്സരം എന്തായാലും നടക്കേണ്ടതുണ്ട്.

Advertisement