യൂറൊ കപ്പ് നീട്ടിവെക്കാൻ ഇറ്റലി ആവശ്യപ്പെടും

Photo: Twitter/@azzurri
- Advertisement -

ഈ സീസൺ അവസാനം നടക്കേണ്ടിയിരുന്ന യൂറൊ കപ്പ് നീട്ടിവെക്കാൻ യുവേഫയോട് ആവശ്യപ്പെടും എന്ന് ഇറ്റാലിയൻ എഫ് എ അറിയിച്ചു. കൊറൊണാ കാരണം മത്സരങ്ങൾ മുടങ്ങി നിൽക്കുന്ന സാഹചര്യത്തിൽ ലീഗുകൾ പൂർത്തിയാക്കാൻ സമയം വേണ്ടതിനാലാണ് യുവേഫയോട് ഇറ്റലി യൂറോ കപ്പ് മാറ്റി വെക്കാൻ ആവശ്യപ്പെടുന്നത്. നാളെ യുവേഫയും രാജ്യങ്ങളുടെ പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട്.

ലീഗുകൾ പൂർത്തൊയാകേണ്ടത് അത്യാവശ്യമാണ്. ഒരുപാട് പേരുടെ പണം ഈ ലീഗുകളെ വിശ്വസിച്ച് കിടക്കുന്നുണ്ട് എന്നും അത് തങ്ങൾ കാര്യമായി പരിഗണിക്കേണ്ടതുണ്ട് എന്നിം ഇറ്റാലിഅയ് എഫ് എയുടെ പ്രസിഡന്റ് ഗബ്രിയെലെ ഗ്രവിന പറഞ്ഞു. നാളെ യുവേഫയോട് ഔദ്യോഗികമായി ഈ കാര്യം പറയുമെന്നും യുവേഫ അനുയോജ്യമായ നടപടി എടുക്കും എന്ന് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Advertisement