അയാക്സിന്റെ വാൻ ഡെ ബീകിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

- Advertisement -

അയാക്സിന്റെ യുവതാരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്. അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ വാൻ ഡെ ബീകിനായി റയൽ മാഡ്രിഡാണ് മുൻ നിരയിൽ ഉള്ളത് എങ്കിലും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി രംഗത്ത് വന്നിരിക്കുകയാണ്. ലിംഗാർഡ്, പെരേര തുടങ്ങിയ താരങ്ങളെ വിൽക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആ സ്ഥാനങ്ങളിലേക്കാണ് വാൻ ഡെ ബീകിനെ കൊണ്ടു വരാൻ ശ്രമിക്കുന്നത്.

അയാക്സിന്റെ അക്കാദമിയിലൂടെ വളർന്ന് വന്ന വാൻ ഡെ ബീക് കഴിഞ്ഞ സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ അയാക്സിന്റെ ഇരട്ട കിരീടത്തിലും ചാമ്പ്യൻസ് ലീഗ് കുതിപ്പിലും വാൻ ഡെ ബീക് പ്രധാന പങ്കുവഹിച്ചിരുന്നു. 17 ഗോളുകളും 13 അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ അയാക്സിനായി സംഭാവന ചെയ്തിരുന്നു. നൂറോളം മത്സരങ്ങൾ താരം ഇതുവരെ അയാക്സിനായി കളിച്ചു. 23കാരനായ താരത്തിന് വലിയ ഭാവി തന്നെ ഫുട്ബോൾ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.

Advertisement