കോഹ്ലിക്ക് ഒരു റെക്കോർഡ് കൂടെ സ്വന്തം

Newsroom

അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലി തിങ്കളാഴ്ച മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. തിങ്കളാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 372 റൺസിന്റെ വൻ വിജയം നേടിയപ്പോൾ അത് കോഹ്ലിക്ക് ഒരു റെക്കോർഡ് ആയി. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ചുരുങ്ങിയത് 50 മത്സരങ്ങൾ എങ്കിലും വിജയിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി കോഹ്ലി മാറി.

കോഹ്ലിയെ അഭിനന്ദിച്ച് ബി സി സി ഐ ട്വീറ്റ് ചെയ്തു. ടെസ്റ്റിൽ കോഹ്ലിയുടെ 50ആം വിജയമായിരുന്നു ഇത്. ഏകദിനത്തിൽ 153 വിജയങ്ങളും ടി20യിൽ 59 വിജയങ്ങൾ ഇന്ത്യൻ ജേഴ്സിയിൽ കോഹ്ലി നേടിയിട്ടുണ്ട്. വിരാട് കോഹ്‌ലി നയിക്കുന്ന ടീം ഇനി ദക്ഷിണാഫ്രിക്കയിൽ മൂന്ന് ടെസ്റ്റുകൾ കളിക്കും, ഡിസംബർ 26നാണ് പരമ്പര ആരംഭിക്കുന്നത്.

.