ഓപ്പണര്‍മാരെ മടക്കി അയയ്ച്ച് പേസര്‍മാര്‍, നാഗ്പൂരിൽ ഇന്ത്യയ്ക്ക് മിന്നും തുടക്കം

Sports Correspondent

Indiatest
Download the Fanport app now!
Appstore Badge
Google Play Badge 1

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിൽ മികച്ച തുടക്കവുമായി ഇന്ത്യ. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയെയും ഡേവിഡ് വാര്‍ണറെയും മൊഹമ്മദ് സിറാജും മൊഹമ്മദ് ഷാമിയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 2/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഓരോ റൺസാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍ നേടിയത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 4 ഓവറിൽ ഓസ്ട്രേലിയ 14/2 എന്ന നിലയിലാണ്. 8 റൺസുമായി മാ‍‍ർനസ് ലാബൂഷാനെയും റണ്ണൊന്നുമെടുക്കാതെ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസിലുള്ളത്.

നാഗ്പൂരിൽ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ടോഡ് മര്‍ഫിയും ഇന്ത്യയ്ക്കായി സൂര്യകുമാര്‍ യാദവും ശ്രീകര്‍ ഭരതും അരങ്ങേറ്റം നടത്തുകയാണ് ഈ മത്സരത്തിൽ.