ഭയക്കണം ഈ ഇംഗ്ലണ്ട് ടീമിനെ – ബെന്‍ സ്റ്റോക്സ്

Sports Correspondent

Benstokes
Download the Fanport app now!
Appstore Badge
Google Play Badge 1

ജോഫ്ര അര്‍ച്ചറും മാര്‍ക്ക് വുഡും പരിക്ക് മാറി ഇംഗ്ലണ്ട് ടീമിലേക്ക് വന്നാൽ ഏവരും ഈ ടീമിനെ ഭയത്തോടെ മാത്രമാകും നോക്കി കാണുക എന്ന് പറഞ്ഞ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്സ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര നേടിയ ശേഷമായിരുന്നു സ്റ്റോക്സിന്റെ പ്രതികരണം.

ഇപ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ ബൗളിംഗ് അതിശക്തമാണ് ഈ രണ്ട് താരങ്ങള്‍ കൂടി തിരികെ എത്തിയാൽ തങ്ങളുടെ ബൗളിംഗിനെ നേരിടുവാന്‍ എതിരാളികള്‍ ഭയപ്പെട്ട് തുടങ്ങുമെന്നും ബാറ്റ്സ്മാന്മാരും ഇപ്പോള്‍ അവസരത്തിനൊത്തുയരുന്നുണ്ടെന്നും ടീം ഇപ്പോള്‍ പീക്കിലേക്ക് ഉയര്‍ന്ന് തുടങ്ങിയിട്ടേയുള്ളുവെന്നും ഇനിയും വലിയ ഉയരങ്ങളിലേക്ക് ഈ ടീം എത്തിപ്പെടുമെന്നും സ്റ്റോക്സ് കൂട്ടിചേര്‍ത്തു.