2001ല്‍ ഹര്‍ഭജനും ഇര്ഫാന് പത്താന് 2006ലും ഹാട്രിക്ക് നേടിയ ശേഷം ഒരിന്ത്യന്‍ താരം ഹാട്രിക്ക് നേട്ടം ടെസ്റ്റില്‍ സ്വന്തമാക്കിയത് ഇന്നലെ സബീന പാര്‍ക്കില്‍ ബുംറ അത് നേടിയപ്പോളാണ്. ഡാരെന്‍ ബ്രാവോ, ഷമാര്‍ ബ്രൂക്ക്സ്, റോഷ്ടണ്‍ ചേസ് എന്നിവരെ പുറത്താക്കിയാണ് ബുംറ ഹാട്രിക്ക് നേടിയത്. എന്നാല്‍ റോഷ്ടണ്‍ ചേസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ നിമിഷം തന്നെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ അപ്പീല്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ വിരാട് കോഹ്ലിയാണ് തന്റെ ഹാട്രിക്കിന് കാരണക്കാരനെന്ന് ബുംറ പറഞ്ഞു.
റിവ്യൂവിന് പോകാന്‍ തനിക്ക് അത്ര ഉറപ്പില്ലായിരുന്നുവെങ്കിലും കോഹ്ലിയാണ് തന്നെ വേണ്ടി വാദിച്ചതെന്ന് ബുംറ പറഞ്ഞു. മൂന്നാം സ്ലിപ്പില്‍ നിന്ന് ആദ്യം പാഡിലാണ് ഇടിച്ചതെന്ന് കോഹ്ലി വിളിച്ച് പറഞ്ഞതാണ് റിവ്യൂ എടുക്കാമെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്നും ബുംറ പറഞ്ഞു. താന്‍ പന്ത് ആദ്യം ബാറ്റിലിടിച്ചുവെന്നാണ് കരുതിയെന്ന് ബുംറ പറഞ്ഞു. എന്നാല്‍ അത് മികച്ചൊരു റിവ്യൂവായിരുന്നുവെന്നും താന്‍ ഈ ഹാട്രിക്കിന് കോഹ്ലിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ബുംറ പറഞ്ഞു.