ഗോൾ രഹിതം കൊൽക്കത്ത ഡെർബി!!

- Advertisement -

സീസണിലെ ആദ്യ കൊൽക്കത്ത ഡെർബി സമനിലയിൽ അവസാനിച്ചു. ഇന്ന് കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നടന്ന പോരാട്ടം ഗോൾരഹിതമായാണ് അവസാനിച്ചത്. ആയിരക്കണക്കിന് ആരാധകർ ഗ്യാലറിയിൽ എത്തി എങ്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതിനാൽ ആർക്കും വിജയിക്കാൻ ആയില്ല. മലയാളി താരം വി പി സുഹൈർ ബഗാനു വേണ്ടി കളത്തിൽ ഇറങ്ങിയിരുന്നു.

ഇന്ന് കൂടി വിജയിക്കാൻ ആവാത്തതോടെ അവസാന നാലു കൊൽക്കത്ത ഡെർബിയിലും വിജയിക്കാൻ ആവാതെ ഇരിക്കുകയാണ് മോഹൻ ബഗാൻ. ഈ സമനില അവരുടെ കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടത്തിനും തിരിച്ചടിയായി. അഞ്ചു പോയന്റ് മാത്രമുള്ള ബഗാൻ ടേബിളിൽ വളരെ പിറകിലാണ്. നാലു മത്സരങ്ങളിൽ 7 പോയന്റ് ഉള്ള ഈസ്റ്റ് ബംഗാളിനും കിരീട പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് ഈ ഫലം.

Advertisement