ഒവൈസ് ഷാ നയിച്ചു, സേവാഗിന്റെ ടീമിനെ തോല്പിച്ച് അഫ്രീദിയും സംഘവും

സ്വിസ് ആല്‍പ്സിലെ മഞ്ഞ് നിരകളില്‍ ചരിത്രം സൃഷ്ടിച്ച് ക്രിക്കറ്റര്‍മാര്‍. അഫ്രീദി നയിച്ച റോയല്‍സും സേവാഗ് നയിച്ച ഡയമണ്ട്സും ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയം റോയല്‍സിനു സ്വന്തമാകുകയായിരുന്നു. പാലസ് ഡയമണ്ട്സ് ആദ്യം ബാറ്റ് ചെയ്ത് 164 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 31 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 5 സിക്സും സഹിതം 62 റണ്‍സാണ് നായകന്‍ വിരേന്ദര്‍ സേവാഗ് നേടിയത്. ഒപ്പം 30 പന്തില്‍ 40 റണ്‍സ് നേടി ആന്‍ഡ്രൂ സൈമണ്‍സും എത്തിയപ്പോള്‍ ടീം മികച്ച സ്കോറിലേക്ക് നീങ്ങി.

റോയല്‍സിനു വേണ്ടി അബ്ദുള്‍ റസാഖ് നാല് വിക്കറ്റും ഷൊയ്ബ് അക്തര്‍ രണ്ടും വിക്കറ്റാണ് വീഴ്ത്തിയത്.

165 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ റായല്‍സിനു 28 പന്ത് ശേഷിക്കെ 6 വിക്കറ്റിന്റെ വിജയം നേടാനായിരുന്നു. ഒവൈസ് ഷാ പുറത്താകാതെ നേടിയ 74 റണ്‍സാണ് ടീമിന്റെ വിജയത്തിനു കാരണമായത്. 34 പന്തില്‍ നിന്ന് 5 ബൗണ്ടറിയും 7 സിക്സുമാണ് ഒവൈസ് ഷാ അടിച്ചെടുത്തത്. കൂട്ടിനു ഗ്രെയിം സ്മിത്ത്(23), ജാക്വസ് കാലിസ്(36), ഗ്രാന്‍ഡ് എലിയട്ട്(21*) എന്നിവരും റണ്‍സ് കണ്ടെത്തി ടീമിനെ സഹായിച്ചു.

ഡയമണ്ട്സിനു വേണ്ടി റോമേഷ് പവാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഗാര്‍ക്കറും മലിംഗയും ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെസ് ബ്രൗൺ ഇന്ന് കേരളത്തെ നയിക്കുന്നു
Next articleബെർബ ഗോളടിച്ചിട്ടും കേരളത്തിന്റെ കടം തീർന്നില്ല, കൊൽക്കത്തയിൽ സമനില