ജിങ്കന്റെ ശസ്ത്രക്രിയ വിജയകരം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് സെന്റർബാക്ക് ജിങ്കന്റെ കാൽ മുട്ടിലെ ശസ്ത്രക്രിയ വിജയകരം. ഇന്ന് മുംബൈയിൽ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. ഇന്ന് ജിങ്കൻ തന്നെയാണ് ശസ്ത്രക്രിയ വിജയകരമായി നടന്നതായി അറിയിച്ചത്. തനിക്ക് പിന്തുണ തന്നവർക്ക് എല്ലാം ഒരിക്കൽ കൂടി നന്ദി പറയുന്നതായി ജിങ്കൻ പറഞ്ഞു. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ആനന്ദ് ജോഷിക്കും ജിങ്കൻ പ്രത്യേകം നന്ദി അറിയിച്ചു.

താൻ തിരിച്ചുവരവിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടയിൽ ആയിരുന്നു ജിങ്കന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറിയേറ്റ ജിങ്കൻ 6 മാസത്തിൽ കൂടുതൽ പുറത്തിരിക്കേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.

Advertisement