കോഹ്‍ലിയുടെ അഭിപ്രായത്തോട് യോജിക്കാതെ കെയിന്‍ വില്യംസൺ, വൺ ഓഫ് ഫൈനലിന് അതിന്റേതായ ആകര്‍ഷകത്വം ഉണ്ട്

Sports Correspondent

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ പോലൊരു ഇവന്റ് ഏക ടെസ്റ്റ് മത്സരത്തിൽ നിര്‍ണ്ണയിക്കപ്പെടേണ്ട ഒന്നല്ലെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് അറിയിച്ച് കെയിന്‍ വില്യംസൺ.

ന്യൂസിലാണ്ട് കിരീടം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു കെയിന്‍ വില്യംസൺ. ഇത്തരം ഫൈനലിന്റെ ആകര്‍ഷണം എന്താണെന്ന് വെച്ചാൽ ഈ മത്സരത്തിൽ എന്ത് വേണമെങ്കിലും സംഭവിക്കാം എന്നതാണ്.

മറ്റേത് ഫോര്‍മാറ്റിലും ഫൈനൽ എന്നത് ഒറ്റ മത്സരമാണ്, അത് തന്നെയാണ് ഇതിന്റെ മനോഹാരികതയെന്നും വില്യംസൺ വ്യക്തമാക്കി. അത് മാത്രമല്ല ഷെഡ്യൂളിംഗ് വളരെ പ്രയാസമുള്ള കാര്യമാണെന്നും കെയിന്‍ വില്യംസൺ വ്യക്തമാക്കി.