ഇംഗ്ലണ്ട് ടെസ്റ്റ് താരത്തിന് പരിക്ക്, നാല് മാസത്തോളം കളത്തിന് പുറത്ത്

- Advertisement -

ഇംഗ്ലണ്ട് ടെസ്റ്റ് താരം ഒല്ലി പോപ് നാല് മാസത്തോളം കളിക്കളത്തിന് പുറത്താകുമെന്ന് സൂചന. താരത്തിനേറ്റ പരിക്കാണ് വില്ലനായി മാറിയത്. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് അടുത്ത ആഴ്ചകളില്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് അറിയുന്നത്.

മത്സരത്തിനിടെ ബൗണ്ടറി സേവ് ചെയ്യുവാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ എംആര്‍ഐ സ്കാനുകള്‍ എടുത്ത ശേഷം വിദഗ്ധാഭിപ്രായമാണ് ശസ്ത്രക്രിയ ആവശ്യമാണെന്നുള്ളത്. ഇംഗ്ലണ്ടിന്റെ ശ്രീലങ്ക, ഇന്ത്യ ടൂറുകളുടെ സമയമാവുമ്പോളേക്കും താരം പൂര്‍ണ്ണ രൂപത്തില്‍ ഫിറ്റാകുന്നതിന് വേണ്ടിയുള്ള റീഹാബ് നടപടികളിലേക്ക് താരം ഉടനെ പോകും. സറേയുടെയും ഇംഗ്ലണ്ടിന്റെ മെഡിക്കല്‍ സംഘങ്ങള്‍ക്കാവും ഇതിന്റെ മേല്‍നോട്ടം.

Advertisement